Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:54 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വെൽനസ് കോർണർ ആരംഭിച്ചു. പഠന കാലയളവിൽ വിദ്യാർത്ഥികൾക്കുണ്ടാകുന്ന ഏതുതരം മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ഈ വെൽനസ് കോർണറിലൂടെ പരിഹാരം തേടാവുന്നതാണ്. സൈക്യാട്രി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഏതു സമയത്തും വെൽനസ് കോർണറിനെ സമീപിക്കാവുന്നതാണ്. മനോരോഗ ചികിത്സാ വിദഗ്ദ്ധരുടെ സംഘമാണ് വെൽനസ് കോർണറിലുള്ളത്. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനൊപ്പം മറ്റു പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനും സംവിധാനമൊരുക്കി. നിലവിൽ നടന്നുവരുന്ന മെന്റർ സിസ്റ്റം ( ഉപദേഷ്ടാവിന്റെ സേവനം) എല്ലാ വർഷത്തിലുമുള്ള വിദ്യാർത്ഥികൾക്കും ബാധകമാക്കാനും തീരുമാനമായി. ഉപദേഷ്ടാവായി ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ വിഭാഗങ്ങളിലെ അധ്യാപകരെയായിരിക്കും തെരഞ്ഞെടുക്കുക. 10 വിദ്യാർത്ഥികൾ വീതം അവർക്കു കീഴിലുണ്ടാകും. ഓരോ ഗ്രൂപ്പിൽ നിന്നും ഒരാളെ ലീഡറായി തെരഞ്ഞെടുക്കുകയും ഗ്രൂപ്പിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ലീഡർ കണ്ടെത്തി ഉപദേഷ്ടാവിനെ അറിയിക്കുകയും ചെയ്യും.

Readers Comment

Add a Comment