Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ മാധ്യമപ്രവർത്തക ഹെയ്ദി സാദിയയ്ക്ക് മാംഗല്യം . ട്രാൻസ്മാനായ അഥർവ് മോഹനാണ് വരൻ . എറണാകുളം കരയോഗവും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും ഒരുമിച്ചാണ് അഥർവിന്റെയും ഹെയ്ദിയുടെയും വിവാഹം നടത്തുന്നത് . ഈ മാസം 26ന് എറണാകുളം ടിഡിഎം ഹാളിൽ വെച്ച് വിവാഹം നടക്കുമെന്ന് കരയോഗം പ്രസിഡന്റ് കൃഷ്ണമേനോൻ പറഞ്ഞു .രഞ്ജു രഞ്ജിമാരിന്റെ വളർത്തുമകളായ ഹെയ്തി സ്വകാര്യ വാർത്താ ചാനലിൽ അവതാരികയാണ്. ഹരിപ്പാട് കരുവാറ്റ തട്ടുപുരക്കൽ മോഹനന്റെയും ലളിതയുടെയും മകനായ അഥർവ് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ട്രാൻസ് ദമ്പതികളായ ഇഷാന്റെയും സൂര്യയുടെയും വളർത്തുമകൻ കൂടിയാണ് അഥർവ് . സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടക്കുന്ന കേരളത്തിലെ നാലാമത്തെ ട്രാൻസ് വിവാഹമാണിത്.
24.47°C








