Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ച് വയസ്സിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ (ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കണ്ടെത്തി നല്‍കുന്ന 'ഉജ്ജ്വലബാല്യം' പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം വൈദഗ്ദ്ധ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി, പത്ര കുറിപ്പുകള്‍, എന്നിവ സമര്‍പ്പിക്കണം. അപേക്ഷകള്‍ ജനുവരി 30 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ്, ബിബ്ലോക്ക്, രണ്ടാംനില, സിവില്‍ സ്റ്റേഷന്‍ 673020 (പി.ന്‍) എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നേരിട്ടോ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് :04952378920.