Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:22 am
  • 10th August, 2026
  • Overcast Clouds
22.61°C22.61°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: ഉജ്ജ്വല പദ്ധതിയുടെ ഈ വര്‍ഷത്തെ നടത്തിപ്പിനായി ആദ്യഗഡുവായി 20 ലക്ഷം രൂപ അനുവദിച്ച് കൊണ്ട് സാമൂഹ്യ നീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വനിതാ സംരക്ഷണ ഓഫീസര്‍മാര്‍ മാസത്തില്‍ ഒരുതവണയെങ്കിലും ഉജ്ജ്വല ഹോം സന്ദര്‍ശിച്ച് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതാണെന്ന വ്യവസ്ഥയോടെയാണ് ഉജ്ജ്വല പദ്ധതിയ്ക്ക് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ലൈംഗിക ചൂഷണം തടയുക, ചൂഷണത്തിനിരയായവരെ മോചിപ്പിക്കുക, അവരുടെ പുനരധിവാസം, പുനരേകീകരണം, സ്വന്തം വാസസ്ഥലങ്ങളില്‍ കൊണ്ടുവരുക എന്നിവയ്ക്കായുള്ള സമഗ്ര പദ്ധതിയാണ് ഉജ്ജ്വല. വനിതാശിശു വികസന മന്ത്രാലയം പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് അംഗീകൃത സംഘടനകള്‍ മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രിവന്‍ഷന്‍ ഇനത്തില്‍ ഒരു ഹോമിന് ഒരു ലക്ഷം രൂപയും റിഹാബിലിറ്റേഷന്‍ ഇനത്തില്‍ ഒരു ഹോമിന് 25,23,500 രൂപയുമാണ് അനുവദിക്കുന്നത്. ഇതില്‍ 90 ശതമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് വഹിക്കുമ്പോള്‍ 10 ശതമാനം സംഘടനകളാണ് വഹിക്കുന്നത്.

നിലവില്‍ 3 സ്ഥാപനങ്ങള്‍ക്കാണ് ഈ പദ്ധതി മുഖേന സഹായം ലഭിക്കുന്നത്. എറണാകുളം കള്‍ച്ചറല്‍ അക്കാഡമി ഫോര്‍ പീസ് എന്ന സ്ഥാപനത്തിന് പ്രിവന്‍ഷന്‍ ആന്റ് റിഹാബിലിറ്റേഷന്‍ ഇനത്തിലും കോഴിക്കോട് സെന്റ് ബര്‍ണഡിറ്റ് ഹോം ഫോര്‍ വിമണ്‍ റിഹാബിലിറ്റേഷന്‍ ഇനത്തിലും മലപ്പുറം മഞ്ചേരിയിലെ പി. സരോജനി അമ്മ സ്മാരക മഹിളാ സമാജം പ്രിവന്‍ഷന്‍ ഇനത്തിലും പ്രവര്‍ത്തിച്ചു വരുന്നു.

Readers Comment

Add a Comment