Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മതതീവ്രവാദികൾ കൈവെട്ടിമാറ്റിയ പ്രഫ. ടി..ജെ.ജോസഫിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. അറ്റുപോകാത്ത ഓർമ്മകൾ.
അമ്മയുടെയും പെങ്ങടെയും മകന്റെയും കൺമുമ്പിലിട്ട് മത തീവ്രവാദികൾ കൈ വെട്ടി മാറ്റിയ പ്രഫ.ജോസഫ്.
കോടിതി നിരപരാധി എന്ന് വിധിച്ചിട്ടും ഭാര്യ ശലോമി കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്യുന്നതുവരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാതെ സഭാ നേതൃത്വത്തിന്റെ പീഡനമേറ്റ ജോസഫ്.
അമ്മക്കും ഭാര്യക്കും മക്കൾക്കും റേഷനരി വാങ്ങാൻ ഓട്ടോ ഓടിച്ചു അതിജീവനം നടത്തിയ ജോസഫ്.
കോളേജധികാരികൾ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാത്തതു കാരണമുണ്ടായ സാമ്പത്തിക ബാധ്യത കാരണം ഉറപ്പിച്ചു വച്ച ക്രിസ്ത്യൻ കല്യാണം മാറിപ്പോയി അവസാനം എല്ലാം അറിഞ്ഞ് സ്വീകരിക്കാൻ തയ്യാറായി വന്ന ഒരു ഹിന്ദു യുവാവിനെ കല്യാണം കഴിച്ച മകളുള്ള ജോസഫ്.
തന്റെ ഭാര്യയുടെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് കൊടുത്താലോ എന്ന് പേടിച്ചും, സോഷ്യൽ മീഡിയയിലെ എതിർപ്പുകൾ ഭയന്നും കേസിന് പോകില്ല എന്ന് എഴുതി ഒപ്പിട്ട് മേടിച്ച് മനസ്സില്ലാ മനസ്സോടെ വിരമിക്കുന്ന ദിവസം സഭാ നേതൃത്വം ഒരു ദിവസം ജോലിക്ക് പ്രവേശിപ്പിക്കപ്പെട്ട ജോസഫ്.
തിവ്രവാദ അക്രമണത്തെ ഭയന്ന് ഇപ്പോഴും രണ്ട് പൊലിസുകാരുടെ കാവലിൽ വീട്ടിൽ കഴിയുന്ന ജോസഫ്.
അമ്മക്ക് ഒരു കൈ വച്ച് ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്ന ജോസഫെന്ന ഒരു മകന്റെ കഥ.
30.82°C








