Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരള പോലീസിലെ മികച്ച ബോഡി ബില്‍ഡറെ കണ്ടെത്താനുളള മത്സരത്തില്‍ തിരുവനന്തപുരം സിറ്റി ടെലിക്കമ്മ്യൂണിക്കേഷന്‍ വിങ്ങിലെ ഹവില്‍ദാറും നിലവിലെ ചാമ്പ്യനുമായിരുന്ന റോജി.ജെ.സി മിസ്റ്റര്‍ കേരള പോലീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന ആള്‍ ഇന്ത്യ പോലീസ് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ റോജി മിസ്റ്റര്‍ ഇന്ത്യ പോലീസ് ആയിരുന്നു. 90 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് റോജി.ജെ.സി ഇത്തവണ മിസ്റ്റര്‍ കേരള പോലീസ് ആയത്.
തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന മത്സരം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും സിനിമാ താരം ഉണ്ണിമുകുന്ദനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പോലീസ് ആസ്ഥാനം എ.ഡി.ജി.പി മനോജ് എബ്രഹാം, ആംഡ് പോലീസ് ഡി.ഐ.ജി പി.പ്രകാശ്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കറുപ്പസാമി.ആര്‍, കെ.എ.പി ഒന്നാം ബറ്റാലിയന്‍ ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍ ഐ.എം.വിജയന്‍, സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദന്‍, അബു സലീം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
55 കിലോ വിഭാഗത്തില്‍ കൊച്ചി സിറ്റിയിലെ സിവില്‍ പോലീസ് ഓഫീസര്‍ വിജിത്ത്.ആര്‍, ടെലിക്കമ്മ്യൂണിക്കേഷന്‍ എസ്.ഐ സുസ്മിതന്‍.എസ്.ആര്‍, 60 കിലോ വിഭാഗത്തില്‍ കോഴിക്കോട് സിറ്റിയിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത്.സി.കെ, ഇടുക്കിയിലെ അസിസ്റ്റന്‍റ് സബ്ബ് ഇന്‍സ്പെക്ടര്‍ ബിജുമോന്‍.കെ.ജി, 65 കിലോ വിഭാഗത്തില്‍ കൊച്ചി സിറ്റിയിലെ സിവില്‍ പോലീസ് ഓഫീസര്‍ അജേഷ് ഗോപിനാഥ്, കെ.എ.പി മൂന്നാം ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ ശ്യാംകുമാര്‍.വി, 70 കിലോ വിഭാഗത്തില്‍ കോട്ടയം ഡി.എച്ച്.ക്യുവിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജേഷ് കുമാര്‍.വി.കെ, കെ.എ.പി മൂന്നാം ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ വിഷ്ണു പ്രകാശ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.
75 കിലോ വിഭാഗത്തില്‍ കോട്ടയം ഡി.എച്ച്.ക്യുവിലെ സിവില്‍ പോലീസ് ഓഫീസര്‍ ഡെന്നി.കെ.പി., കൊച്ചി സിറ്റിയിലെ സിവില്‍ പോലീസ് ഓഫീസര്‍ ആനന്ദ് രാജന്‍, വയനാട് ജില്ലയിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുമേഷ് വി.വി, 80 കിലോ വിഭാഗത്തില്‍ കെ.എ.പി മൂന്നാം ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ ലിനോര്‍ ദാസ്.വൈ.എല്‍, കോഴിക്കോട് റൂറല്‍ ജില്ലയിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിഹാസ്.കെ.പി, കോഴിക്കോട് സിറ്റിയിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രഭു.എ.റ്റി, 85 കിലോ വിഭാഗത്തില്‍ തിരുവനന്തപുരം സിറ്റിയിലെ സിവില്‍ പോലീസ് ഓഫീസര്‍ ദീപു.ഡി.കെ, കോട്ടയം ജില്ലയിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ്.എസ്, കൊച്ചി സിറ്റി ഡി.എച്ച്.ക്യുവിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷിനാസ്.പി.എസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. 90 കിലോ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ സിവില്‍ പോലീസ് ഓഫീസര്‍ ലിജേഷ്.കെ.എന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
90 കിലോയ്ക്ക് മേലെയുളള വിഭാഗത്തില്‍ കണ്ണൂര്‍ ഡി.എച്ച്.ക്യു വിലെ സിവില്‍ പോലീസ് ഓഫീസര്‍ നജീബ്.കെ.സി.ഒന്നാം സ്ഥാനം നേടി. മാസ്റ്റേഴ്സ് വിഭാഗത്തില്‍ വയനാട് ജില്ലയിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് കുമാര്‍, പാലക്കാട് ജില്ലയിലെ സബ്ബ് ഇന്‍സ്പെക്ടര്‍ രാമചന്ദ്രന്‍, കോട്ടയം ജില്ലയിലെ ഗ്രേഡ് സബ്ബ് ഇന്‍സ്പെക്ടര്‍ തോമസ് സേവിയര്‍ എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുളള ജില്ലാതല ചാമ്പ്യന്‍മാരാണ് മത്സരത്തില്‍ പങ്കെടുത്തവരിലേറെയും. മികച്ച ബോഡി ബില്‍ഡറെ കണ്ടെത്താനുളള മത്സരത്തോടനുബന്ധിച്ച് മാജിക് ഷോ, ഡാന്‍സ്, സംഗീത നിശ, ഫ്യൂഷന്‍ ഡാന്‍സ് മുതലായ കലാപരിപാടികളും ഒരുക്കിയിരുന്നു.
30.82°C








