Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:48 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, വാട്ടര്‍ അതോറിറ്റി നടത്തുന്ന അരുവിക്കര ജലശുദ്ധീകരണശാലാ നവീകരണത്തിന്‍റെ മൂന്നാം ഘട്ടം മറ്റന്നാൾ നടക്കും. നഗരത്തിൽ ശുദ്ധജലമെത്തിക്കുന്ന 86 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തമാണ് മൂന്നാം ഘട്ട നവീകരണത്തിനായി  ആറു മണിക്കൂർ നിർത്തിവയ്ക്കുന്നത്. മറ്റന്നാൾ ഉച്ചയ്ക്ക് രണ്ടു മണിക്ക് പണികൾ 

തുടങ്ങി രാത്രി എട്ടു മണിയോടെ പൂർത്തിയാക്കും.  ഇതിന്റെ ഭാഗമായി നഗരത്തിലെ ചില പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങുന്നതിനാല്‍ ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ജലവിതരണം 11.01.2020 ഉച്ച്യ്ക്ക് രണ്ടുമണി മുതല്‍ പൂര്‍ണമായി മുടങ്ങുകയും രാത്രി എട്ടു മണിക്ക് പണികള്‍ പൂര്‍ത്തീകരിച്ച്‌ പമ്പിങ് പുനരാരംഭിച്ച് 12.01.2020നു വൈകുന്നേരം ആറു മണിയോടെപൂര്‍വസ്ഥിതിയിലെത്തിക്കുകയും ചെയ്യും. നാലുഘട്ടങ്ങളിലായി നടക്കുന്ന  നവീകരണം പൂര്‍ത്തിയാക്കുന്നതോടെ നഗരത്തില്‍ പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ ജലം കൂടുതലായി എത്തിക്കാന്‍ സാധിക്കും. ആദ്യഘട്ട നവീകരണം ഡിസംബര്‍ 13നും രണ്ടാം ഘട്ടം ജനുവരി നാലിനും വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.

മൂന്നാം ഘട്ടത്തില്‍ രണ്ടു പമ്പ് ഹൗസുകളിലെയും പഴയ പമ്പ് സെറ്റുകൾ പമ്പിങ് ലൈനിൽ നിന്നു മാറ്റുന്നതും അതിനോടനുബന്ധിച്ച ഇലക്ട്രിക്കൽ ജോലികളുമാണ് നടക്കുന്നത്. നഗരത്തിൽ ശുദ്ധജലമെത്തിക്കുന്ന 86 എംഎല്‍ഡി ജലശുദ്ധീകരണ ശാലയിലെ പമ്പ് സെറ്റുകള്‍ക്കും അനുബന്ധ വൈദ്യുതോപകരണങ്ങള്‍ക്കും 20 വര്‍ഷത്തെ കാലപ്പഴക്കമുണ്ട്. കാലപ്പഴക്കവും തേയ്മാനവും മൂലം ശേഷി കുറയുന്നതിനാല്‍ നഗരത്തിലേക്കുള്ള ശുദ്ധജലവിതരണത്തില്‍ പലപ്പോഴും കുറവുണ്ടാവുകയാണ്. കാലപ്പഴക്കം ചെന്ന പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും മാറ്റുന്നതിനു വേണ്ടിയാണ് നാലു ഘട്ടങ്ങളിലായി ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്.നാലാം ഘട്ടത്തില്‍ 01.02.2020ന് 86 എംഎല്‍ഡി, 74 എംഎല്‍ഡി ജലശുദ്ധീകരണ ശാലകള്‍ 16 മണിക്കൂറും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വരും. അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റിക്ക് നിലവില്‍ 86 എംഎല്‍ഡി, 72 എംഎല്‍ഡി, 74 എംഎല്‍ഡി വീതം ശേഷി യുള്ള മൂന്നു ജലശുദ്ധീകരണ ശാലകളാണുളളത്. പുതിയ 75 എംഎല്‍ഡി ജലശുദ്ധീകരണ ശാല നിര്‍മാണം പൂര്‍ത്തായി വരികയാണ്.

ശുദ്ധജലവിതരണം തടസ്സപ്പെടുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തുന്നതാണ്. ആര്‍സിസി, ശ്രീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികള്‍ വഴി ബദല്‍ സംവിധാനമൊരുക്കും. ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ക്ക് പ്രത്യേകമായി ടാങ്കര്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്താനായി വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പിടിപി നഗര്‍, ചൂഴാറ്റുകോട്ട, ആറ്റിങ്ങല്‍-വാളക്കാട് എന്നിവിടങ്ങളിലെ വെന്‍ഡിങ് പോയിന്‍റുകളില്‍നിന്ന് ജലവിതരണത്തിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറുകള്‍ക്ക് പുറമെ നഗരസഭ, പൊലീസ്, സൈന്യം, സിആര്‍പിഎഫ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകളുടെ സേവനവും ഉപയോഗപ്പെടുത്തും.
പൊതുജനങ്ങള്‍ക്ക് ജലവിതരണം സംബന്ധിച്ച സേവനങ്ങള്‍ക്ക് താഴെപ്പറയുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍
8547638181, 0471-2322674, 2322313(തിരുവനന്തപുരം)
9496000685(അരുവിക്കര)

വെന്‍ഡിങ് പോയിന്‍റുകളില്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍

വെള്ളയമ്പലം-- 8547638181
അരുവിക്കര--9496000685
ചൂഴാറ്റുകോട്ട--8289940618
ആറ്റിങ്ങല്‍ -വാളക്കോട് 8547638358
ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍

അസിസ്റ്റന്‍റ് എന്‍ജിനീയര്‍

പേരൂര്‍ക്കട-- 9400002030
കവടിയാര്‍-8547638188
പോങ്ങുംമൂട്-8547638189
കഴക്കൂട്ടം-8547638187
പാളയം-8547638179
പാറ്റൂര്‍-8547638180

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍
പാളയം-8547638177
പോങ്ങുംമൂട്-8547638176
കവടിയാര്‍- 8547638186

ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍

കവടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍, കുമാരപുരം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, പട്ടം, ചാലക്കുഴി, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍ നഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ് ജംങ്ഷന്‍, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്നോപാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പള്ളിപ്പുറം, അലത്തറ, സിആര്‍പിഎഫ് ജംങ്ഷന്‍. 

Readers Comment

Add a Comment