Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:18 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

 പൊതുപണിമുടക്ക് ദിനമായ ഇന്ന് നിശ്ചയിച്ചിട്ടുള്ള ഐ.ഐ.ടി, എൻ.ഐ.ടി അടക്കം രാജ്യത്തെ പ്രധാന എൻജിനിയറിംഗ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) മാറ്റിവയ്ക്കാത്തത് വിദ്യാർത്ഥികളെ വലയ്ക്കും.
ജനുവരി 6 മുതൽ 9 വരെയാണ് കേരളത്തിൽ ജെ.ഇ.ഇ നടക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ വിദ്യാർത്ഥികൾക്ക് വിവിധ ഘട്ടങ്ങളായാണ് പരീക്ഷാ സമയം . ഇന്ന് രാവിലെയും വൈകിട്ടുമുള്ള സെഷനുകളിൽ ജെ.ഇ.ഇ. പരീക്ഷയുണ്ട്. ദേശീയതലത്തിൽ 10 ലക്ഷം കുട്ടികൾ ഈ പരീക്ഷയെഴുതുന്നുണ്ട്. കേരളത്തിൽ ഇന്ന് ആയിരത്തിലേറെ കുട്ടികൾ പരീക്ഷയെഴുതാനുണ്ട്. നേരത്തേ തുടങ്ങിയ പരീക്ഷയായതിനാൽ മാറ്റാനാവില്ലെന്നാണ് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറയുന്നത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജെ.ഇ.ഇയ്ക്ക് സെന്ററുകളുണ്ട്.

Readers Comment

Add a Comment