Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൻവയോൺമെന്റൽ സയൻസ്, ജിയോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്,      കെമിസ്ട്രി, ബോട്ടണി തുടങ്ങിയ മേഖലകളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ കഴിഞ്ഞവർക്കും ഹരിതകേരളം മിഷനിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും ഹരിതകേരളം മിഷൻ സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. അതത് രംഗത്തെ വിദഗ്ദ്ധർ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും സർക്കാർ അംഗീകൃത സ്റ്റൈപൻഡും നൽകും. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. മുൻ വിജ്ഞാപനം അനുസരിച്ച് അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കാം. ഹരിതകേരളം മിഷൻ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഓൺലൈൻ സംവിധാനത്തിലൂടെ ജനുവരി  16ന് തീയതി വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.haritham.kerala.gov.in.    .

Readers Comment

Add a Comment