Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:50 am
  • 25th June, 2026
  • Overcast Clouds
24.1°C24.1°C
  • Humidity: 94 %
  • Wind: 0.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, specially abled students, talent search programme, i2inews

ഭിന്നശേഷിക്കാരായ യുവജനങ്ങളില്‍ നിന്നും കുട്ടികളില്‍ നിന്നും പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ഇന്‍ഡിവിജ്വല്‍ ടാലന്റ് സപ്പോര്‍ട്ട് പ്ലാനിന്റെ ഭാഗമായി 29.78 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇത്തരം പ്രതിഭളെ കണ്ടെത്താനായി ടാലന്റ് സെര്‍ച്ച് നടത്തുന്നതിനും വ്യക്തിഗത പരിശീലനം നല്‍കി മുഖ്യധാരയിലെത്തിക്കുന്നതിനുമാണ് തുകയനുവദിച്ചത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷനും കെ ഡിസ്‌കും (K-DISC) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തെ ദിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച അനുയാത്ര പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിക്കാരായ യുവജനങ്ങളുടേയും കുട്ടികളുടേയും കഴിവുകള്‍ കണ്ടെത്തി അവരുടെ ജീവിതത്തില്‍ നേതൃപരമായ ഇടപെടല്‍ നടത്താന്‍ പ്രാപ്തരാക്കുകയും കഴിവുകള്‍ വളര്‍ത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി ഡാന്‍സ്, മ്യൂസിക്, മിമിക്രി, പെയിന്റിംഗ് തുടങ്ങി വിവിധ മേഖലകളിലെ ഭിന്നശേഷിയുള്ള യുവജനങ്ങളെയും കുട്ടികളെയും പ്രത്യേകമായി കണ്ടെത്തി അവര്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കുന്നതാണ്. ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ചാണ് പ്രതിഭകളെ തെരഞ്ഞെടുക്കുന്നത്.

Readers Comment

Add a Comment