Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:15 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡ് സാമൂഹ്യനീതി ഡയറക്ടറേറ്റിന്റെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്‌ഡെൻഡറുകൾക്കായി ആരംഭിക്കുന്ന എച്ച്.ഐ.വി സീറോ സർവൈലൻസ് സെന്ററുകളിലേക്ക്  ട്രാൻസ്‌ജെൻഡർ സെക്ഷ്വൽ ഹെൽത്ത് ഇന്റർവെൻഷൻ പ്രോജക്ട് നടപ്പാക്കി പരിചയമുള്ള എൻ.ജി.ഒ കൾക്ക് അവസരം.  അപേക്ഷകർ സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബൈലോ, മുൻ വർഷങ്ങളിലെ ആഡിറ്റ് ചെയ്ത കണക്കുകൾ (റസീപ്റ്റ് ആൻഡ് പേയ്‌മെന്റ്, ഇൻകം ആൻഡ് എക്‌സ്‌പെൻഡീച്ചർ, ബാലൻസ് ഷീറ്റ്), വാർഷിക റിപ്പോർട്ടുകൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ്, കമ്മിറ്റി തീരുമാനം എന്നിവ സഹിതം 15 നകം അപേക്ഷിക്കണം.  എറണാകുളം, കാസർകോട് ജില്ലകളിലാണ് സെന്ററുകൾ.  സെക്രട്ടറി, കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡ്, റ്റി.സി നമ്പർ 17/13521, അഞ്ജന, കേശവപുരം റോഡ്, റോട്ടറി ജംഗ്ഷൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ അപേക്ഷിക്കണം.  ഫോൺ: 0471-2352258.

Readers Comment

Add a Comment