Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലശുദ്ധീകരണശാലാ നവീകരണത്തിന്‍റെ രണ്ടാംഘട്ടം ഇന്നു(05.01.2020) രാവിലെ ആറു മണിയോടെ പൂര്‍ത്തിയാകുന്നതോടെ പുതിയ പമ്പുകള്‍ പ്രവര്‍ത്തന സജ്ജമാകും. 86 എംഎല്‍ഡി ജലശുദ്ധീകരണശാലയാണ് നവീകരണത്തിനായി 16 മണിക്കൂര്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ വിച്ഛേദിച്ച പഴയ പമ്പ് സെറ്റുകള്‍ക്കു പകരം ഉയര്‍ന്ന ശേഷിയുള്ള രണ്ടു പുതിയ പമ്പുകള്‍ സ്ഥാപിക്കുകയാണ് രണ്ടാംഘട്ടത്തിലെ പ്രധാനജോലി. 770 എച്ച്പിയും 631എച്ച്പിയും ശേഷിയുള്ളതാണ് പുതിയ പമ്പുകള്‍. നവീകരിച്ച ഇലക്ട്രിക് പാനലുമായി ഈ പമ്പ് സെറ്റുകളെ ബന്ധിപ്പിക്കുന്ന ജോലിയും നടക്കും. ഇന്നു രാവിലെ മുതല്‍ പുതിയ പമ്പുകള്‍ വഴിയാകും അസംസ്കൃത ജല, ശുദ്ധജല പമ്പിങ് നടക്കുന്നത്.

നവീകരണത്തിനായി പമ്പിങ് നിര്‍ത്തിവയ്ക്കുന്നതിനാല്‍ ജലവിതരണത്തിന് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ട നവീകരണ സമയത്ത് സ്ഥാപിച്ച കിയോസ്കുകള്‍ അവിടെത്തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഉപയോഗമനുസരിച്ച് ഇവയില്‍ വെള്ളം നിറയ്ക്കും. ആശുപത്രികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ആവശ്യമനുസരിച്ച് ടാങ്കറുകളില്‍ വെള്ളമെത്തിക്കും. നാളെ(06.01.2020) രാവിലെയോടെ ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Readers Comment

Add a Comment