Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:44 am
  • 16th October, 2025
  • Overcast Clouds
25.82°C25.82°C
  • Humidity: 98 %
  • Wind: 1.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് ടെക്‌നിക്കൽ എക്‌സ്‌പെർട്ട് - അഗ്രിക്കൾച്ചർ, ഫിനാൻസ് മാനേജർ കം അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പർവൈസർ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ടെക്‌നിക്കൽ എക്‌സ്‌പെർട്ട് - അഗ്രിക്കൾച്ചർ തസ്തികയിൽ (ഒരൊഴിവ്) സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എന്നിവയിൽ 42500-87000 ശമ്പള സ്‌കെയിലിൽ അസിസ്റ്റന്റ് ഡയറക്ടറുടെ റാങ്കിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.  നീർത്തടാധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് അഞ്ച് വർഷം സജീവ പ്രവർത്തനപരിചയമുള്ളവർക്ക് മുൻഗണന.

ഫിനാൻസ് മാനേജർ കം അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പർവൈസർ തസ്തികയിൽ (ഒരൊഴിവ്) സംസ്ഥാന സർക്കാർ സർവീസിൽ 36000-79200 (പുതിയത്) ശമ്പളസ്‌കെയിലിൽ സാമ്പത്തികവും ഭരണപരവുമായ സൂപ്പർവൈസറി ചുമതലകൾ നിർവഹിച്ചുവരുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.
ഉദ്യോഗസ്ഥർ കേരള സർവീസ് റൂൾസ് പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പുതലവൻ നൽകുന്ന എൻ.ഒ.സി, ബയോഡാറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം.  അപേക്ഷകൾ 25ന് വൈകിട്ട് അഞ്ചിനു മുമ്പ് മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം, പിൻ - 695003 എന്ന വിലാസത്തിൽ അയക്കണം.  ഫോൺ: 0471-2313385, 2314385.  വിശദവിവരങ്ങൾക്ക്: www.nregs.kerala.gov.in.    

Readers Comment

Add a Comment