Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:48 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉത്തരേന്ത്യയിൽ ശീതക്കാറ്റ് തുടരുന്നു. കാഴ്ച്ച പരിധി കുറഞ്ഞതു കാരണം രാജസ്ഥാനിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ജയ്‌സാൽമീർ -ജോധ്പൂർ നാഷണൽ ഹൈവേയിലാണ് അപകടം.

നിരവധി വിമാനങ്ങൾ വൈകിയാണ് ഇന്നും സർവീസ് നടത്തുന്നത്. ഉത്തരേന്ത്യയിലൂടെ ഓടുന്ന 34 തീവണ്ടികൾ വൈകുന്നതായി റെയിൽവേ അറിയിച്ചു. ഡൽഹിയിൽ ഇന്ന് രാവിലെ കുറഞ്ഞ താപനില 3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മൂടൽമഞ്ഞിനെ തുടർന്ന് അവതാളത്തിലായ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലെത്തി. കാറ്റിന്റെ ഗതി മാറുന്നതിനാൽ അതിശൈത്യത്തിന് നാളെ മുതൽ ആശ്വാസമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Readers Comment

Add a Comment