Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:07 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ പ്രൊഫ. അകിറാ മിയാവാക്കി വികസിപ്പിച്ചെടുത്ത വന നിർമ്മാണ മാതൃക അനുസരിച്ച്  തലസ്ഥാനത്തെ കനകക്കുന്നിൽ നട്ടു പിടിപ്പിച്ച മിയാവാക്കി കാടുകൾക്ക് 1 വയസ്, 2019 ജനുവരി 2 മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്  120 ഇനങ്ങളിൽ പെട്ട് 426 ചെടികൾ ഇവിടെ അഞ്ചുസെന്റിൽ നട്ടു പിടിപ്പിച്ചത്. 

മരങ്ങളും, കാടുകളും ഇല്ലാതായി മനുഷ്യന്റെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിയുന്ന അവസ്ഥയിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് വേണ്ടിയാണ് മിയാവാക്കി കാടുകളുടെ ആവശ്യ​ഗത ഉയർന്ന് വന്നത്. അതിന്റെ ആവശ്യം മനസിലാക്കി  കേരള വിനോദ സഞ്ചാര വകുപ്പിനായി നേച്ചേഴ്സ് ​ഗ്രീൻ ​ഗാർഡിയൻസ് ഫൗണ്ടേഷൻ, ഇൻവീസ് മൾട്ടി മീഡിയ പ്രൈ. മി, കൾച്ചർ ഷോപ്പി പ്രൈ.  ഓർ​ഗാനിക് കേരള മിഷൻ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങൾ സാമൂഹിക  ഉത്തരവാദിത്ത പരിപാടിയുടെ ഭാ​ഗമായാണ്  ഈ മാത‍ൃകാ സൂക്ഷ്മ വനം നിർമ്മിച്ചത്. 

ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന സസ്യങ്ങൾ മാത്രം നട്ടു വളർത്തണമെന്നതാണ് മിയാവാക്കിയ രീതിയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന്. എന്നാൽ ഇവിടെ പത്ത് ശതമാനം അധിനിവേശ സസ്യങ്ങളുമുണ്ട്. പക്ഷികൾക്ക് ഭക്ഷണത്തിനും മറ്റുമായാണ് അങ്ങനെ ചെയ്തിരിക്കുന്നത് . 
പ്രത്യേകം തയ്യാറാക്കിയ ജൈവ മിശ്രിതത്തിലാണ് ഇവ നട്ടു പിടിപ്പിച്ചിരിക്കുന്നത്. പിന്നീട് വളപ്രയോ​ഗങ്ങൾ ഒന്നും  നടത്തുകയോ,  ഒരു തരത്തിലുമുള്ള കീടനാശിനികളും ഉപയോ​ഗിച്ചിട്ടില്ല. 
താന്നി, ആര്യവേപ്പ്, രാമച്ചം, കരിനോച്ചി, നീർമാതളം, എല്ലൂറ്റിപ്പച്ച, പലകപ്പയ്യാനി, വയ്യാങ്കഥ, അരയാൽ , പേരാൽ , ചമത, അശോകം എന്നിവയാണ് ഇവിടെ നട്ടു വളർത്തിയ സസ്യങ്ങൾ,

Readers Comment

Add a Comment