Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:15 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, hausla meet, kerala, wins, i2inews

കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള ശിശുക്ഷേമ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഹൗസ്ലാ 2019 ല്‍ (HAUSLA 2019) കേരളത്തിന് മികച്ച വിജയം. 22 സംസ്ഥാനങ്ങളിലെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നുള്ള കുട്ടികളാണ് കലാ കായിക മത്സരങ്ങളില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്നും വിവിധ സര്‍ക്കാര്‍ ഹോമുകളിലെ 29 കുട്ടികളാണ് മത്സരിച്ചത്. കേരളത്തിന് 6 സ്വര്‍ണ മെഡലും 3 വെള്ളി മെഡലും 2 വെങ്കല മെഡലും ലഭിച്ചു. 100, 200 മീറ്റര്‍ ഓട്ട മത്സരത്തില്‍ സ്വര്‍ണമെഡലും റിലേയില്‍ വെങ്കലമെഡലും നേടിയ വയനാട് കണിയാമ്പാറ ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോമിലെ മണികണ്ഠന്‍ കേരളത്തിന്റെ താരമായി. വിജയികളായ കുട്ടികളെ സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

ഡിബേറ്റില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോമിലെ സി.എച്ച്. ആകാശ്, 14 വയസിന് താഴെയുള്ള കുട്ടികളുടെ ഹൈ ജമ്പില്‍ തൃശൂര്‍ രാമവര്‍മ്മപുരം ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോമിലെ സി.എച്ച്. അപ്പു, 16 വയസിന് താഴെയുള്ള കുട്ടികളുടെ ഹൈ ജമ്പില്‍ തിരുവനന്തപുരം ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോമിലെ ജോസ് ക്രിസ്റ്റി, 18 വയസിന് താഴെയുള്ള കുട്ടികളുടെ ഹൈ ജമ്പില്‍ തൃശൂര്‍ രാമവര്‍മ്മപുരം ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോമിലെ സുജിത് സുനില്‍, 18 വയസിന് താഴെയുള്ള കുട്ടികളുടെ 100, 200 മീറ്റര്‍ ഓട്ട മത്സരത്തില്‍ വയനാട് കണിയാമ്പാറ ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോമിലെ മണികണ്ഠന്‍ എന്നിവരുമാണ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്.

18 വയസിന് താഴെയുള്ള കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ എറണാകുളം കാക്കനാട് ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലെ റീജ, 16 വയസിന് താഴെയുള്ള കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലെ പ്രിയ മോഹന്‍, 16 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ 4 x 100 റിലേയില്‍ വെള്ളിമാടുകുന്ന് ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലെ പ്രിയ മോഹന്‍, അശ്വതി, ഐശ്വര്യ, കാക്കനാട് ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലെ റീജ എന്നിവര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി.

ആണ്‍കുട്ടികളുടെ 4 x 100 റിലേയില്‍ കണിയാമ്പാറ, രാമവര്‍മ്മപുരം, വെള്ളിമാടുകുന്ന്, കണ്ണൂര്‍ എന്നീ ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോമിലെ മണികണ്ഠന്‍, സുജിത് സുനില്‍, റിന്‍ഷാദ്, അശ്വിന്‍ ചന്ദ്രന്‍, ഡ്രോയിംഗില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോമിലെ സി.എച്ച്. അനീഷ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

Readers Comment

Add a Comment