Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:18 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മദ്യപാനം, മയക്കുമരുന്ന് എന്നിവ തടയുന്നതിന് മികച്ച സേവനം നടത്തിയവര്‍ക്കുള്ള ദേശീയ അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം തടയല്‍, ഇരകളുടെ പുനരധിവാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എന്‍.ജി.ഒ., സി.ബി.ഒ. ഗവേഷണ പുനരധിവാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥാപനങ്ങള്‍, എന്‍.ജി.ഒ., സി.ബി.ഒ., വ്യക്തികള്‍ എന്നിവര്‍ക്ക് ദേശീയ അവാര്‍ഡിനായി നോമിനേഷന്‍ സമര്‍പ്പിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രശസ്തി പത്രം, ഫലകം, ക്യാഷ് അവാര്‍ഡ് എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. സ്ഥാപന മേഖലയില്‍ ആറും വ്യക്തിഗത മേഖലയില്‍ ഒന്നും ഉള്‍പ്പെടെ 7 കാറ്റഗറികളിലേക്കാണ് നോമിനേഷന്‍ ക്ഷണിച്ചിട്ടുള്ളത്. അവാര്‍ഡിനായി നോമിനേഷന്‍ സമര്‍പ്പിക്കേണ്ട കാറ്റഗറി, അപേക്ഷാ ഫോം, യോഗ്യത, അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുടേ വിശദാംശം എന്നിവ കേരള സാമൂഹ്യനീതി വകുപ്പിന്റെ sjd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്, ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 25ന് മുമ്പായി അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

Readers Comment

Add a Comment