Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:00 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, life, train, without rail, i2inews , china ,

ചൈനയില്‍ ഇനി റെയില്‍ പാളമില്ലാതെ ട്രെയിനുകളോടും. ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഭാവിയുടെ സാങ്കേതികവിദ്യ എന്ന് അറിയപ്പെടുന്ന പദ്ധതി ചൈനയില്‍ വിജയകരമായി പൂര്‍ത്തിയായി. പാളമില്ലാത ഓടുന്ന ട്രെയിനുകള്‍ രാജ്യത്ത് സര്‍വീസും തുടങ്ങി. ചൈനയിലെ സിഷുവാന്‍ പട്ടണത്തിലെ ജനങ്ങള്‍ക്കാണ് റെയില്‍ പാളമില്ലാത്ത ട്രെയിനില്‍ സഞ്ചരിക്കാന്‍ ആദ്യം അവസരം ലഭിച്ചിരിക്കുന്നത്. 2017 ലാണ് ഈ ആശയം മുന്നോട്ട് വെയ്ക്കപ്പെടുന്നത്. പല രാജ്യങ്ങളും പാളങ്ങളില്ലാത്ത ട്രെയിന്‍ എന്ന ആശയം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പദ്ധതി ആദ്യം നടപ്പിലാക്കിയ ക്രെഡിറ്റ് ഇപ്പോള്‍ ചൈന സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ 17.7 കിലോമീറ്ററാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. റെയില്‍പാതയില്ലാത്ത ട്രെയിന്‍ പദ്ധതിക്കായി ചൈനക്ക് ചെലവായത് 1.128 ബില്യണ്‍ യുവാന്‍ (ഏകദേശം 1,144 കോടി രൂപ) ആണ്. ട്രെയിനുകളുടെ മുന്‍ഭാഗത്ത് ഡ്രൈവറുണ്ടാകുമെങ്കിലും ട്രെയിന്‍റെ നീക്കങ്ങളില്‍ വലിയ നിയന്ത്രണം ഉണ്ടാവില്ല.ജിപിഎസ് - ലിഡാര്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുക. ഡ്രൈവറില്ലാ കാറുകളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണിത്. സാധാരണ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ അടയാളപ്പെടുത്തിയിട്ടുള്ള മഞ്ഞ വരകളിലൂടെയായിരിക്കും ട്രെയിനുകള്‍ സഞ്ചരിക്കുക. ഒരു ട്രെയിനിന് 12.3 അടി വീതിയുണ്ട് . ട്രാം, സബ്‌വേ തുടങ്ങി നഗരങ്ങളിലെ ട്രെയിന്‍ ഉപയോഗിച്ചുള്ള പൊതുഗതാഗത സംവിധാനങ്ങളേക്കാള്‍ ചിലവ് കുറവാണ് പുതിയ പാളമില്ലാ ട്രെയിനുകള്‍ക്കെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്

Readers Comment

Add a Comment