Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:16 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതിയ രാജ്യങ്ങളിലേയ്ക്കും മേഖലകളിലേയ്ക്കും റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്‌സ് നഴ്‌സുമാർ, ഡോക്ടർമാർ, ടെക്‌നീഷ്യന്മാർ എന്നിവയ്ക്ക് പുറമേ അദ്ധ്യാപകർ, എൻജിനീയർമാർ മറ്റ് സാങ്കേതിക  വിദ​ഗ്ധർ എന്നിവരുടെ റിക്രൂട്ട്‌മെന്റും നടത്തും. മാലിദ്വീപിലേക്ക് നഴ്‌സുമാരുടെ നിയമനത്തിന് പുറമെ അദ്ധ്യാപക നിയമനത്തിനും അവസരം ഒരുങ്ങുന്നു.

പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്‌സ് മുഖേന നിയമനം നടത്തും. എൻജിനീയറിംഗിൽ ബിരുദം/ ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയിൽ  നിശ്ചിത പ്രവർത്തി പരിചയവുമുള്ള വിദഗ്ധരായ എൻജിനീയർമാരിൽ നിന്നും ടെക്‌നീഷ്യന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വിശദ വിരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും www.norkaroots.org സന്ദർശിക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 21. കൂടുതൽ വിവരങ്ങൾക്ക് 9447339036 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ), ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.

Readers Comment

Add a Comment