Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, kanayi kunjiraman, i2inews

കലയാണ് മനുഷ്യൻറെ ജന്മ ഭാഷ എങ്കിലും മനുഷ്യൻ ശ്രമിക്കേണ്ടത് കലാകാരൻ ആകുവാൻ അല്ല മറിച്ച് നല്ലൊരു മനുഷ്യനാവാൻ ആണ് എന്ന പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ അഭിപ്രായപ്പെട്ടു. 

മനുഷ്യന്  സ്വന്തം പ്രാകൃത മനസ്സിനെ മെരുക്കാൻ കഴിയാത്തതാണ് ഇന്ന് സമൂഹത്തിൽ കാണുന്ന അരാജക അവസ്ഥയ്ക്കും വൈകല്യങ്ങൾക്കും അടിസ്ഥാനകാരണം എന്ന് അദ്ദേഹം പറഞ്ഞു. 
യോഗി ശിവൻ രചിച്ച 'അഹം ബ്രഹ്മാസ്മി' എന്ന പുസ്തകം പ്രസ് ക്ലബ് ഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകം ഗുരുരത്നം ജ്ഞാനതപസ്വി ഏറ്റുവാങ്ങി. യോഗി ശിവൻ പ്രമേയാവതരണം നടത്തി.

ഒരു കുഞ്ഞിൻറെ നിഷ്കളങ്കതയാണ്  പ്രകൃതി മനുഷ്യരോട് ആവശ്യപ്പെടുന്നതെന്നും എന്നും അതിന് നേർവിപരീതമായി നാം പ്രവർത്തിക്കുമ്പോഴാണ് ദുരന്തങ്ങളും വിപത്തുകളും സംഭവിക്കുന്നതെന്ന് എന്നും കാനായി ചൂണ്ടിക്കാട്ടി.യോഗത്തിൽ ജോർജ് ഓണക്കൂർ അധ്യക്ഷത വഹിച്ചു. ചാക്കോ ആഞ്ഞിലിമൂട്ടിൽ, യെ സുഹൈർ,  രാം കമൽ എന്നിവർ സംസാരിച്ചു.

Readers Comment

Add a Comment