Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:51 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രണയം മനസ്സിൽ നിറഞ്ഞു തുളുമ്പിയപ്പോൾ, പ്രണയത്തിന്റെ ഉൾക്കടലലകൾ അടിച്ചപ്പോൾ വേർപിരിയാൻ അവർക്ക് പറ്റാതായി. അങ്ങനെ  നിവേദും റഹീമും വിവാഹം കഴിച്ചു. സമൂഹത്തിന്റെ അലിഖിത നിയമങ്ങൾ കാറ്റിൽ പറത്തി ​ഗേ ദമ്പതികളായ നിവേദും റഹീമും പുതുവത്സരത്തെ പ്രണയപൂർവ്വം വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ഫേസ് ബുക്കിലൂടെയാണ് നിവേദ് വിവാഹകാര്യം ലോകത്തെ അറിയിച്ചത്. വിമർശനങ്ങൾ ഏറ്റുവാങ്ങും എന്ന് ഉറപ്പാക്കിക്കൊണ്ടാണ് നിവേദ് ഫേസ്ബുക്കിൽ  റഹീമിനെ വിവാഹം കഴിക്കുന്ന കാര്യം അറിയിച്ചത്. വിമർശനങ്ങളേക്കാൾ പിന്തുണയാണ് ഈ ദമ്പതികൾക്ക് ലഭിച്ചത്. ടിക് ടോക്കിലും നല്ല പ്രതികരണമാണ് ലഭിച്ചത്.

നെ​ഗറ്റീവായ അഭിപ്രായങ്ങൾക്ക് ശ്രദ്ധകൊടുത്തില്ലെന്നും പോസിറ്റീവായവ സ്വീകരിച്ചെന്നും നിവേദ് പറഞ്ഞു. സമൂഹത്തിന്റെ കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെടുമ്പോൾ നെ​ഗറ്റീവായ കമന്റുകൾ ഉണ്ടാകുക സ്വാഭാവികമാണെന്ന് നിവേദ് പറയുന്നു. തങ്ങളുടെ വീട്ടുകാർ വിവാഹത്തെ അം​ഗീകരിക്കുമെന്ന് കരുതി നിവേദും റഹീമും കാത്തിരുന്നത് പ്രണയത്തിന്റെ അഞ്ചുവർഷക്കാലമാണ്. എന്നാൽ വീട്ടുകാർ എതിർത്തു. വീട്ടുകാരുടെ സമ്മതത്തോടെ ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന് കണ്ടപ്പോൾ ഇരുവരും വിവാഹിതരായി.
ട്രാൻസ്ജെന്റേഴ്സിന് ഇന്ത്യയിൽ ‍‍ജീവിക്കാൻ നിയമസാധുത ഉണ്ട്. എന്നാൽ ലെസ്ബിയൻ, ​​ഗേ ദമ്പതികൾക്ക് അതില്ല. അതുകൊണ്ട് തന്നെ  നിയമപരമായി വിവാഹിതരാകാൻ നിവേദിനും റഹീമിനും സാധിച്ചില്ല.  എന്നാൽ ഒന്നിച്ചു ജീവിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. മം​ഗളൂരുവുലാണ് നിവേദും റഹീമും ഇപ്പോൾ താമസിക്കുന്നത്. ആക്ടിവിക്ടുകളായ നിരവധി സുഹൃത്തുകൾ ഇവർക്ക് പിന്തുണയുമായുണ്ട്.
ഫേസ്ബുക്കിലൂടെയാണ് നിവേദും റഹീമും പരിചയപ്പെട്ടത്. അതു പിന്നീട് പ്രണയമായി വളരുകയായിരുന്നു. സമൂഹത്തെ ഭയന്നും വീട്ടുകാരുടെ നിർബന്ധം കാരണവും രണ്ടുപെൺകുട്ടികളുടെ ജീവിതം നശിപ്പിക്കാൻ ആ​ഗ്രഹമില്ലാത്തതുകൊണ്ടാണ് മനസ്സിലെ രതിവഴി തിരഞ്ഞെടുത്തതെന്ന് നിവേദും റഹീമും പറയുന്നു.
​ഗേ കൾ പലരും പെൺകുട്ടികളെ വിവാഹം കഴിച്ചിട്ടുണ്ട്. എന്നാൽ ഈ ബന്ധത്തിന് നീർക്കുമിളയുടെ ആയുസ്സാണ് ഉള്ളത്. എതിർലിം​ഗത്തിൽപ്പെട്ടവരുമായുള്ള വിവാഹബന്ധം ദുരന്തമാകുന്നതിനേക്കാൾ നല്ലത് മനസ്സിനിഷ്ടപ്പെട്ട വഴി സ്വീകരിക്കുകയാണ്. തങ്ങൾ അതാണ് ചെയ്തെന്ന് നിവേദ്  വെളിപ്പെടുത്തി.

വിദേശത്ത് പോയി ഐ.വി. എഫ് വഴി കുഞ്ഞിന് ജന്മം നൽകാനാണ് ഇവർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ബാം​ഗ്ളൂരിലെ ആക്ടിവിക്ടായ പെൺസുഹൃത്ത് അമ്മയാകാൻ സമ്മതമറിയിക്കുകയായിരുന്നു. കുഞ്ഞിക്കാൽ കാണാനുള്ള ആ​ഗ്രഹത്തിലാണ് ഇരുവരും.

Readers Comment

Add a Comment