Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിലെ എകരുഖി വനാതിർത്തിയിൽ നിന്നുള്ള ഇരുതലയുള്ള ഒരു പാമ്പിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അപൂർവയിനം പാമ്പിനെ കണ്ട് അതീവ സന്തോഷത്തിലാണ് ഗ്രാമവാസികൾ, ഇതിനെ വനം വകുപ്പിന് കൈമാറാൻ അവർ തയ്യാറാകുന്നില്ല. അതിന് കാരണം ജനങ്ങളുടെ അന്ധവിശ്വാസമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനായ കൗസ്തവ് ചക്രവർത്തി പറയുന്നു.

“ഇത് തികച്ചും ഒരു ജൈവപരമായ പ്രത്യേകതയാണ്. മനുഷ്യർക്കും ഇത്തരത്തിൽ രണ്ട് തലയൊക്കെ ഉണ്ടാകാറുണ്ട്, അതുപോലെ ഈ പാമ്പിന് രണ്ട് തലകളുണ്ട്. ഇതിന് ഐതീഹ്യവുമായി ബന്ധമൊന്നുമില്ല. ഇത്തരം ജീവജാലങ്ങളെ ശരിയായ രീതിയിൽ പരിപാലിച്ചാൽ അതിന് കുറച്ച് അയുസ് കൂടുതൽ കിട്ടും'-കൗസ്തവ് വ്യക്തമാക്കി.
ഈ പാമ്പ് ഉഗ്രവിഷമുള്ള കരിനാഗത്തിൽപ്പെട്ടതാണെന്നാണ് സൂചന. ആഫ്രിക്ക, തെക്കുപടിഞ്ഞാറൻ ഏഷ്യ, തെക്കേ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലാണ് ഈ ഇനം കൂടുതലായി കാണപ്പെടുന്നത്.

Readers Comment

Add a Comment