Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:31 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം, ചട്ടങ്ങള്‍, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനരീതിയും നടപടിക്രമങ്ങളും തുടങ്ങിയവയെപ്പറ്റി ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ 16 തിങ്കളാഴ്ച മസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിലാണ് പരിപാടി. 

രാവിലെ 10ന് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കും ബിൽഡർമാർക്കും ആര്‍ക്കിടെക്റ്റുമാര്‍ക്കും റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കുമായാണ് ബോധവൽക്കരണ ക്ലാസ് നടത്തുക. ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുജനങ്ങൾക്കായി നടത്തുന്ന പരിപാടിയിൽ ഫ്‌ളാറ്റുകളും വില്ലകളും മറ്റും വാങ്ങാൻ ഉദ്ദേശിക്കുന്നവർ, സമീപകാലത്ത് വാങ്ങിയിട്ടുള്ളവർ, ഇടപാടിൽ പരാതികളുള്ളവർ, സംശയങ്ങളുള്ളവര്‍ തുടങ്ങിയവർക്ക് പങ്കെടുക്കാം. 

 (RERA )റെറയെപ്പറ്റിയും ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ, നിയമങ്ങൾ തുടങ്ങിയവയെപ്പറ്റിയും വിൽക്കുന്നവരും വാങ്ങുന്നവരും സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റിയും മറ്റുമുള്ള സംശയങ്ങൾക്ക് ബോധവൽക്കരണ പരിപാടിയിലൂടെ മറുപടി നല്‍കുമെന്ന് റെറ ചെയർമാൻ പി.എച്ച്.കുര്യൻ പറഞ്ഞു.

Readers Comment

Add a Comment