Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:01 pm
  • 9th August, 2026
  • Overcast Clouds
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യന്‍ -അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിയും ഭാര്യയും സഹ ഗവേഷകയുമായ എസ്‍തര്‍ ഡുഫ്ളോയും സാമ്പത്തികശാസ്ത്ര നൊബേല്‍ ഏറ്റുവാങ്ങിയപ്പോള്‍ അത് ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അഭിമാന നിമിഷമായി. ആഗോളതലത്തില്‍ ദാരിദ്ര്യം ലഘൂകരിക്കുന്നതിന് വേണ്ടി നടത്തിയ പഠനങ്ങളാണ് അഭിജിത് ബാനര്‍ജി, എസ്‍തര്‍ ഡുഫ്ളോ, മൈക്കല്‍ ക്രെമര്‍ എന്നിവരെ സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത്.മുമ്പും ഇന്ത്യക്കാര്‍ നൊബേല്‍ സമ്മാനം നേടിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് അഭിജിത് ബാനര്‍ജിയും എസ്‍തര്‍ ഡുഫ്ളോയും നൊബേല്‍ വേദിയിലെത്തിയപ്പോള്‍ അവിടെ  തിളങ്ങിയത് ഇന്ത്യയാണ് . ബംഗാളില്‍ ജനിച്ച അഭിജിത് പരമ്പരാഗത ബംഗാളി ശൈലിയില്‍ മുണ്ടുടുത്താണ് സമ്മാനം സ്വീകരിക്കാനെത്തിയത്. അഭിജിത്തിനൊപ്പം സമ്മാനിതയായ ഭാര്യയും സഹ ഗവേഷകയുമായി എസ്‍തര്‍ ഡുഫ്ളോയാകട്ടെ സാരിയുടുത്താണ് അവാര്‍ഡ് സ്വീകരിച്ചത്.

Readers Comment

Add a Comment