Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്രിസ്മസ് പരീക്ഷയ്ക്ക് നിലവിലുള്ള പരീക്ഷാ രീതിയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും ഒരു ബെഞ്ചില്‍ മൂന്ന് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവില്ലെന്നും വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയ്ക്ക് ഹയര്‍ സെക്കന്‍ഡറിക്കാരെയും പത്താം ക്ലാസുകാരെയും ഇടകലര്‍ത്തി ഒരു ബെഞ്ചില്‍ അഞ്ച് പേരെ ഇരുത്തി പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹയര്‍ സെക്കന്‍ഡറിക്കാരുടെ ഹാളില്‍ ഒരു ബെഞ്ചില്‍ മൂന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളായിരിക്കും പരീക്ഷയെഴുതുക. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറിക്കാരെ ഇടകലര്‍ത്തി ഇരുത്തും. ഒരു പരീക്ഷാ ഹാളില്‍ 30 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ഉണ്ടാവുകയെന്നും അധികൃതര്‍ പറഞ്ഞു.പത്താം ക്ലാസുകാരുടെ പരീക്ഷാഹാളില്‍ 20 വിദ്യാര്‍ഥികളാണ് ഉണ്ടാവുകയെന്നും ഒരു ബെഞ്ചില്‍ രണ്ടു പേരെ വീതം ഇരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Readers Comment

Add a Comment