Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ സ്പിരിറ്റ് കടത്ത് വ്യാജമദ്യം-മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, കടത്ത്, വിൽപ്പന എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം കൂടുതൽ ശക്തമാക്കിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എസ്. മുഹമ്മദ് ഉബൈദ് അറിയിച്ചു. ഡിസംബർ അഞ്ച് മുതൽ 2020 ജനുവരി അഞ്ചുവരെ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് കാലമായി കണക്കാക്കും. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിച്ചുവരുന്നു. അബ്കാരി കുറ്റകൃത്യങ്ങളെ കുറിച്ചും മയക്കുമരുന്ന് വിൽപ്പന സംബന്ധിച്ചുമുള്ള വിവരങ്ങൾ കൺട്രോൾ റൂമുകളിലും ഉന്നത ഉദ്യോഗസ്ഥരെയും അറിയിക്കാമെന്നും ഇവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ജില്ലാ കൺട്രോൾ റൂം നമ്പർ - 18004251727(ടോൾ ഫ്രീ), 0471-2473149, എക്‌സൈസ് സ്‌പെഷ്യൽ സ്‌കോഡ് - 0471-2312418, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ - 0471-2312418, 9496002861.