Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:22 am
  • 10th August, 2026
  • Overcast Clouds
22.61°C22.61°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആറ്റിങ്ങൽ: കിളിമാനൂർ കീഴ്പേരൂരിലാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്നും രാജ ഭരണ കാലത്തെ നാണയങ്ങൾ കണ്ടെത്തിയത്. കീഴ്പേരൂർ ഭഗവതി ക്ഷേത്രത്തിന് സമീപം മുൻ വാർഡ് മെമ്പർ ബി രത്നാകരൻ പിള്ളയുടെ പുരയിടത്തിൽനിന്നുമാണ് നാണയങ്ങൾ കണ്ടെത്തിയത്. രാവിലെ പത്ത്‌ മണിയോടെ പുരയിടം കിളക്കുന്നതിനിടയ്ക്കാണ് ഒരു കുടം ശ്രദ്ധയിൽപ്പെടുകയും സംശയംതോന്നി പരിശോധിച്ചപ്പോഴാണ് പഴയകാലത്തെ നാണയങ്ങളാണെന്ന് മനസിലാകുകയും ചെയ്തത്. രാജ ഭരണ കാലത്തെ ശംഖു ചക്രങ്ങളാണ് കിട്ടിയിട്ടുള്ളത്. വിവരം ഉടൻ പോലീസിൽ അറിയിക്കുകയും കിളിമാനൂർ പോലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും തുടർന്ന് പുരാവസ്തു അധികൃതരെ വിവരമറിയിക്കുകയും ചെയ്‌തു. ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയുടെ കാലത്തെ ചക്രങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. 20 കിലോ തൂക്കമുള്ള 2600ഓളം നാണയങ്ങളുള്ള  കുടമാണ് കണ്ടെത്തിയത്. .

Readers Comment

Add a Comment