Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:06 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് തൊഴിലില്ലായ്മ കുത്തനെ കൂടിയതായി കേന്ദ്ര സർക്കാർ. 2017- 2018 സാമ്പത്തിക വർഷം തൊഴിലില്ലായ്മ 6 ശതമാനമായി വർധിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമാണെന്ന് ചൂണ്ടി കാണിക്കുന്ന കണക്കുകളാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. 2014-15നെ അപേക്ഷിച്ചു തൊഴിലില്ലായ്മ 100 ശതമാനം വർധിച്ചു എന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തിയ വാർഷിക പീരിയോഡിക് ലേബർ ഫോർസ് സർവേയും സ്റ്റാറ്റിസ്റ്റിക്‌സ്   പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ലേബർ ബ്യൂറോ വഴി നടത്തിയ സർവേയും സൂചിപ്പിക്കുന്നത്. 

 2013-14 വർഷം രാജ്യത്ത് 3.4 ശതമാനമായിരുന്നു തൊഴിലില്ലായ്മയുടെ നിരക്ക് രേഖപ്പെടുത്തിയിരുന്നെങ്കിൽ അത് 2017-18 വർഷത്തിലെത്തിയപ്പോൾ 6% മായി വർധിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും വൻകിട വ്യവസായ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങൾ കുറഞ്ഞു വരുന്നതായും 2013 -14 വർഷത്തിൽ 13.51 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടായിരുന്നത് 2017-18 വർഷത്തിൽ 10.88 ലക്ഷമായി കുറഞ്ഞു. 

Readers Comment

Add a Comment