Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:17 pm
  • 9th August, 2026
  • Overcast Clouds
23.38°C23.38°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് കൊച്ചിയില്‍ നിന്നൊരു വീട്ടമ്മ. ഇന്ത്യക്കായി മത്സരിച്ച് സ്വര്‍ണം സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ലിബാസ് സാദിഖ്. നാളെ മുതല്‍ എട്ടുവരെ ഖസാക്കിസ്താനിലാണ് മത്സരം.

തന്റെ സ്വപ്നത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് രണ്ടു കുഞ്ഞുങ്ങളുടെ അമ്മ കൂടിയായ ഈ വീട്ടമ്മ. ഇടുക്കി മുരിക്കാശേരിയിൽ നടന്ന ദേശീയ പവർ ലിഫ്റ്റിങ്‌ ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയാണ്‌ ലിബാസ്‌ ഇന്ത്യന്‍ ടീമിൽ ഇടംപിടിച്ചത്‌. തൊടുപുഴ ന്യൂമാന്‍ കോളജിലെ ബിരുദ പഠനകാലത്ത് വെയിറ്റ് ലിഫ്റ്റിങ്ങിലായിരുന്നു തുടക്കം. പിന്നീട് പവര്‍ ലിഫ്റ്റിങ്ങിലേക്കു ചുവടുമാറ്റി.

ചാമ്പ്യന്‍ഷിപ്പില്‍ ലിബാസിന് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ കൃഷ്ണകുമാറും. ലിബാസിന് പിന്തുണയുമായി ഭര്‍ത്താവ് സാദിഖലിയും മക്കളായ ഹന്ന ഫാത്തിം, റിദ മിനാലും കൂടെയുണ്ട്. പാരാ ഗ്ലൈഡിങ്‌, സ്‌കൈ ഡൈവിങ്‌ തുടങ്ങിയവയിലും കഴിവുതെളിയിച്ച ലിബാസ് മികച്ച ബുള്ളറ്റ് റൈഡർ കൂടിയാണ്.

Readers Comment

Add a Comment