Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:52 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

   മലപ്പുറം കൊണ്ടോട്ടിയിലെ കിഴിശ്ശേരി ഗണപത് എ യു പി സ്കൂളിലെ മുഴുവൻ പെൺകുട്ടികൾക്കും, സൗജന്യമായ രീതിയിൽ സൈക്കിൾ പരിശീലനത്തിനായി പദ്ധതി ഒരുക്കിക്കൊണ്ട് ഗണപത് സ്കൂൾ മാനേജ്മെന്റും പിടിഎയും  മാതൃകയായി. സൈക്കിൾ പരിശീലനത്തിന് താല്പര്യമുള്ള സ്കൂളിലെ പെൺകുട്ടികൾക്ക് അവരുടെ രക്ഷിതാക്കളുടെ അറിവോടുകൂടി സ്കൂൾ ഒഴിവ് സമയങ്ങളിൽ സൈക്കിൾ പരിശീലനം നൽകുന്നതാണ് പദ്ധതി. പെൺകുട്ടികളെ സ്വയംപര്യാപ്തതയിലേക്ക് നയിച്ചുകൊണ്ട് സ്ത്രീശാക്തീകരണത്തിന് ശക്തി പകരുക, ശാരീരികക്ഷമത ഉറപ്പുവരുത്തുക, ആത്മവിശ്വാസം വളർത്തുക, അതിക്രമങ്ങളെ അതിജയിക്കാൻ പ്രാപ്തിയുള്ള വ്യക്തികളായി വളർത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങൾ.മാനേജർ ഒ.പി. ശാരദാമ്മ, ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്, പി കെ സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു.  എച്ച്. എം. സന്തോഷ്. ടി, ഗ്രാമപഞ്ചായത്ത് മെമ്പർ ഉമ്മുസല്മ, , സ്റ്റാഫ് സെക്രട്ടറി ഗോപിനാഥ്, പി ടി എ അംഗങ്ങളായ, അസീസ് കിഴിശ്ശേരി, സുരേഷ് കടുങ്ങല്ലൂർ എന്നിവർ പ്രസംഗിച്ചു.

Readers Comment

Add a Comment