Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:15 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡബിൾ ഹോഴ്‌സ് അറുപതാം വാർഷികത്തോടനുബന്ധിച്ച് ഭക്ഷ്യമേഖലയിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു. ഡബിൾ ഹോഴ്‌സ് സ്ഥാപകൻ എം.ഒ. ജോണിന്റെ സ്മരണാർത്ഥം രൂപീകരിച്ച എം.ഒ. ജോൺ ഫൗണ്ടേഷനാണ്, മഞ്ഞിലാസ് ഫുഡ് ടെക്കിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതി നടപ്പാക്കുന്നത്.

ഫൗണ്ടേഷന്റെയും പദ്ധതിയുടെയും ഉദ്ഘാടനം മാനേജിംഗ് ട്രസ്റ്റി രഞ്ജി ജോൺ നിർവഹിച്ചു. ഡബിൾ ഹോഴ്‌സ് ബ്രാൻഡ് അംബാസഡർ മംമ്ത മോഹൻദാസ് അറുപതാം വർഷ ലോഗോ അനാവരണം ചെയ്തു. കേരളത്തിന്റെ തനതു രുചിക്കൂട്ടുകൾ പുതുതലമുറയെ പരിചയപ്പെടുത്താൻ ഡബിൾ ഹോഴ്‌സ് തയ്യാറാക്കിയ 'കേരള കുസീൻ" എന്ന പുസ്തകത്തിന്റെ പ്രകാശനം എം.ഒ. ജോണിന്റെ പത്‌നി ആനി ജോണിന് ആദ്യ കോപ്പി നൽകി മംമ്ത മോഹൻദാസ് നിർവഹിച്ചു.ഡബിൾ ഹോഴ്‌സിന്റെ രുചിയുള്ള 170 ഇനങ്ങൾ മുപ്പതു രാജ്യങ്ങളിൽ ലഭ്യമാണെന്ന് വാർത്താസമ്മേളനത്തിൽ സി.ഇ.ഒ വിനോദ് മഞ്ഞില പറഞ്ഞു. ഡയറക്ടർമാരായ സന്തോഷ് മഞ്ഞില, ജോ രഞ്ജി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Readers Comment

Add a Comment