Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തീപിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകി.
തീയണയ്ക്കലിന് സമചിത്തതയോടെയുള്ള സമീപനവും പ്രവർത്തനവും സ്വീകരിക്കാൻ പ്രാപ്തമാക്കുന്നതിനായാണ് പ്രധാനമായും ജീവനക്കാർക്ക് പരിശീലനം നൽകിയത്. തീപിടിത്തമുണ്ടായാൽ വിവേകപൂർണമായ സമീപനമാണ് വേണ്ടത്. എന്നാൽ പലയിടങ്ങളിലും അഗ്നിശമന ഉപകരണം ഉണ്ടെങ്കിലും അതുപയോഗിക്കുന്നതിലുള്ള പരിചയക്കുറവ് അപകടമുണ്ടാക്കും. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനായാണ് ചീഫ് സെക്യൂരിറ്റി ഓഫീസർ അജിത്തിന്റെ നേതൃത്വത്തിൽ സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകിയത്. ഏതൊക്കെ തരത്തിലുള്ള തീ പിടിത്തത്തിന് ഏതൊക്കെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിക്കാമെന്നും എങ്ങനെയാണ് അത് പ്രവർത്തിപ്പിക്കേണ്ടതെന്നും എന്നിവയെക്കുറിച്ചുള്ള ബോധവത്കരണമാണ് നടന്നത്. കാർബൺ ഡൈ ഓക്സൈഡ് വാതകം ഉപയോഗിച്ചും വെള്ളം ചീറ്റിയുമുള്ള വിവിധ തരം തീയണയ്ക്കൽ പ്രക്രിയയിലാണ് സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകിയത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നടന്ന പരിശീലന പരിപാടിയിൽ സുരക്ഷാ ജീവനക്കാർക്കു പുറമേ മറ്റു വിഭാഗങ്ങളിലെ ജീവനക്കാരും പങ്കെടുത്തു.
30.82°C








