Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:15 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫാസ്റ്റാഗ് ഡിസംബര്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കുന്നതോടെ ടോള്‍ പ്ലാസകളിലെ കാത്തുകിടപ്പ് ഒഴിവാകും. ഇപ്പോല്‍ ടോള്‍ പ്ലാസകളില്‍ ഒരു ഫാസ്റ്റാഗ് കൗണ്ടറാണുള്ളത്. ഡിസംബര്‍ ഒന്നുമുതല്‍ ഒരു കാഷ് കൗണ്ടര്‍ മാത്രമേ ഉണ്ടാകൂ. ഫാസ്റ്റാഗുള്ള വാഹനങ്ങള്‍ ബാരിക്കേഡ് പോലുമില്ലാതെ പ്ലാസയിലൂടെ അനായാസം കടന്നുപോകുമ്പോള്‍ മറ്റുള്ളവര്‍ കാഷ് കൗണ്ടറില്‍ കാത്തുകിടക്കേണ്ടിവരും. ഫാസ്റ്റാഗില്ലാതെ ഫാസ്റ്റാഗ് കൗണ്ടര്‍ വഴി പോയാല്‍ ടോള്‍ തുകയുടെ ഇരട്ടി പിഴയും കിട്ടും.രാജ്യത്തെ എല്ലാ ടോള്‍പ്‌ളാസകളിലും രണ്ടു വശങ്ങളിലേക്കും നാലുട്രാക്കുകള്‍ വീതം ഫാസ്ടാഗ് ആക്കണമെന്നാണു നിര്‍ദേശം. ഈ ട്രാക്കിലൂടെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കും കടന്നുപോകാം. അത്തരം വാഹനങ്ങളെത്തുമ്പോള്‍ ബാരിക്കേഡ് സ്വയം വീഴും. അപ്പോള്‍ കൗണ്ടറില്‍ യഥാര്‍ഥ ടോള്‍ തുകയുടെ ഇരട്ടിത്തുക നല്‍കേണ്ടിവരും. റോഡിന്റെ ഇരുവശത്തും ഒരോ ട്രാക്കുകള്‍ പണമടച്ച് പോകുന്നതിനായുണ്ടാകും. ഇതിലൂടെ യഥാര്‍ഥ ടോള്‍ നല്‍കി സഞ്ചരിക്കാം. ദേശീയതലത്തില്‍ 537 ടോള്‍ പ്‌ളാസകളിലാണ് ഫാസ്ടാഗ് സംവിധാനം നടപ്പില്‍വരിക.

Readers Comment

Add a Comment