Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:18 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തക്കാളി കൊണ്ടുള്ള ആഭരണങ്ങളണിഞ്ഞ് വധു വിവാഹപ്പന്തലിൽ. പാകിസ്താനിലെ ലാഹോർ സ്വദേശിയായ നൈല ഇനായത് എന്ന മാധ്യമപ്രവർത്തകയാണ് തക്കാളി ആഭരണങ്ങളണിഞ്ഞ് വിവാഹപ്പന്തലിൽ എത്തിയത്. നൈലയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സ്വർണ്ണത്തിനു പകരം തക്കാളി ആഭരണങ്ങളണിഞ്ഞ നൈല വ്യത്യസ്തമായ ഒരു പ്രതിഷേധമാണ് ഈ പ്രവൃത്തിയിലൂടെ അറിയിച്ചത്. സ്വർണ്ണ വിലക്കൊപ്പം തക്കാളിയുടെ വിലയും അധികരിച്ചു വരികയാണെന്നറിയിക്കാനും അത്തരത്തിൽ ബോധവത്കരണം നടത്താനുമാണ് നൈല ഇങ്ങനെ ആഭരണങ്ങൾ അണിഞ്ഞ് വിവാഹപ്പന്തലിൽ എത്തിയത്.

പാകിസ്താനിൽ 300 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. ഹോൾസെയിൽ വില 200 രൂപ. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിലാണ് നൈലയുടെ ഈ പ്രതിഷേധം. 

Readers Comment

Add a Comment