Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗൂഗിൾ പ്ലേസ്റ്റോറില്‍ നിന്നും സുരക്ഷാ വീഴ്ച കണ്ടെത്തിയ 29 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തത് ഈയടുത്താണ്. ഇപ്പോഴിതാ ആൻഡ്രോയിഡ് മാർക്കറ്റിൽ നിന്നും സെർച്ച് ഭീമൻ ഒരു ആപ്പിനെക്കൂടി എടുത്തുകളഞ്ഞിരിക്കുന്നു. ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഈ നിരോധനം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നിർദേശമനുസരിച്ച് "2020 സിഖ് റെഫറണ്ടം" എന്ന് പേരുള്ള ആപ്പിനെയാണ് ആന്റി ഇന്ത്യ എന്ന് സൂചിപ്പിച്ച് ഗൂഗിൾ നീക്കം ചെയ്തത്.ഇന്ത്യയിലും വിദേശത്തും നിരോധിച്ച "സിഖ്‌സ് ഫോർ ജസ്റ്റിസ്" എന്ന സംഘടന ഈ ആപ്പ് ഉപയോഗിച്ച് പഞ്ചാബിന്റെ വിഭജനത്തിനു വേണ്ടി ക്യാമ്പയിൻ ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആപ്പ് നീക്കം ചെയ്തത്. ഇപ്പോൾ ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിൽ ഈ ആപ്പ് കാണാനാവില്ല. 'ICETECH' നിർമ്മിച്ച ആപ്പിന് മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ഡിജിപിയും സെൻട്രൽ സെക്യൂരിറ്റി ഏജൻസിയും ചേർന്നാണ് കടിഞ്ഞാണിട്ടത്. ഗൂഗിളിനോടും ഇക്കാര്യത്തിൽ ഇടപെടാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Readers Comment

Add a Comment