Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്റ്റോക്ക് ഹോം: കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്കാരം കൗമാരക്കാരിയായ സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് കരസ്ഥമാക്കി. ലോകമെമ്പാടുമുള്ള സ്കൂള്‍ വിദ്യാര്‍ഥികളുമായി ചേര്‍ന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗ്രെറ്റ നടത്തിയ പോരാട്ടങ്ങളാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡച്ച് സംഘടനയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പോയ വര്‍ഷം ഓഗസ്റ്റില്‍ സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ കാലാവസ്ഥ സംരക്ഷണത്തിന് വേണ്ടി പഠിപ്പുമുടക്കി സമരം ആരംഭിച്ചുകൊണ്ടാണ് ഗ്രെറ്റ പോരാട്ടത്തിന് തുടക്കം കുറിച്ചത്. ലോകമാകെ പടര്‍ന്ന സമരത്തില്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് കുട്ടികള്‍ അണിനിരക്കുന്നു. ഗ്രെറ്റയുടെ 'ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍' എന്ന പ്രസ്ഥാനം അന്താരാഷ്ട്ര തലത്തില്‍ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി പ്രവര്‍ത്തിക്കുകയാണ്.കാമറൂണ്‍ കൗമാരക്കാരിയും സമാധാന പ്രവര്‍ത്തകയുമായ ദിവിന മലൂമും (15) സമാധാന പുരസ്കാരത്തിന് അര്‍ഹയായി.
29.82°C








