Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിലെ ജനങ്ങളും സംസ്‌ക്കാരവും കടലിനക്കരെയും പറന്ന് യാത്ര തുടരുകയാണ്. ഇന്ത്യയുടെ ഓരോ മൂലയിലും ഇന്ന് മലയാളികളുടെ ചിന്തയിലുയര്‍ന്ന വികസനം കാണാം. കേരളത്തിന്റെ വികസനത്തിലും വളര്‍ച്ചയിലും മലയാളികളുടെ കൈയ്യൊപ്പ് അവിസ്മരണീയമാണ്. ഊര്‍ജ്ജസ്വലരായ മലയാളികളുടെ അധ്വാനവും വിയര്‍പ്പും മാത്രമല്ല, അവരുടെ വിലയേറിയ ആശയങ്ങളും കേരളത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അതിനൊരുവേദിയാണ് ലോക കേരള സഭ. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കുവെക്കുന്നത് അവരുടെ സ്വന്തം ആശയങ്ങളും ആധികളും മാത്രമല്ല, കടല്‍കടന്ന ഓരോ പ്രവാസികളും നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വസ്തുതകളാണ്. കേരള സര്‍ക്കാര്‍ അതിന് തുറന്നിടുന്ന ഒരു വേദിയാണ് ലോക കേരള സഭ. ലോകകേരളസഭയിലൂടെ ലോക മലയാളികൾ ഒന്നിക്കുന്നു. 2020 ജനുവരി 2,3 തീയതികളിലാണ് ലോകകേരളസഭാ സമ്മേളനം നടക്കുന്നത്.തിരുവനന്തപുരത്തെ നിയമസഭാസമുച്ചയമാണ് വേദി. പ്രവാസികളായ മലയാളികളുടെ പ്രശ്നങ്ങൾ അറിഞ്ഞ് അതിന് പരിഹാരം കാണുകയാണ് ലോകകേരളസഭാസമ്മേളനത്തിന്റെ ലക്ഷ്യം.
30.82°C








