Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

രാജ്യത്ത് കഴിഞ്ഞവര്‍ഷം റോഡില്‍ പൊലിഞ്ഞത് 1.51 ലക്ഷം പേരുടെ ജീവന്. 2017ല്‍ 1.47 ലക്ഷം പേര്‍ക്കായിരുന്നു റോഡപകടങ്ങളില്‍ ജീവന് നഷ്ടമായത്. ചൊവ്വാഴ്ച ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 2018ല്‍ 2.37 ശതമാനമാണ് റോഡപകട മരണത്തിലെ വര്‍ധന. ഇതില്‍ 70 ശതമാനം പേരും 18നും 45നും ഇടയില്‍ പ്രായമുള്ളവരാണ്. 2017നെ അപേക്ഷിച്ച് റോഡപകടങ്ങളിലും വര്‍ധനയുണ്ടായി. മുന്‍വര്‍ഷം 4.64 ലക്ഷം അപകടങ്ങളായിരുന്നെങ്കില് 2018ല്‍ 4.67 ലക്ഷമായി ഉയര്‍ന്നു. മരണകാരണമാകുന്ന മാരക അപകടങ്ങളുടെ കാര്യത്തിലും 2.37 ശതമാനം വര്‍ധനയുണ്ടായി. അതേസമയം, റോഡപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി.