Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:17 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ  നടത്തുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറു മാസമാണ് കാലാവധി.  ഇരു കേന്ദ്രങ്ങളിലും 30 പേർക്ക് പ്രവേശനം.  

സർക്കാർ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്.  പട്ടികജാതി/ പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  അടിസ്ഥാന യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  പ്രായം 30.11.2019 ൽ 30 വയസ്സ് കവിയരുത്.  പട്ടികവിഭാഗക്കാർക്ക് അഞ്ച് വയസ്സ് ഇളവുണ്ട്.
അപേക്ഷാഫോം www.keralamediaacademy.org യിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.  അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം  സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരിൽ എറണാകുളം സർവീസ് ബ്രാഞ്ചിൽ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാർക്ക് 150 രൂപ) ഡിമാൻഡ് ഡ്രാഫ്റ്റും നൽകണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10.  ഫോൺ:  0484 2422275, 2422068.

Readers Comment

Add a Comment