Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:18 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യ വെസ്റ്റിന്‍ഡീസ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനൊരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. മത്സരത്തിനായി ടീമുകള്‍ ഡിസംബര്‍ ഏഴിന് തിരുവനന്തപുരത്തെത്തും. മത്സരത്തിന്റെ ടിക്കറ്റുകളുടെ വിൽപ്പന നവംബര്‍ 25 മുതലാണ് ആരംഭിക്കുക. ഡിസംബര്‍ എട്ടിന് രാത്രി ഏഴ് മണിയ്ക്കാണ് മത്സരം. ടിക്കറ്റുകളുടെ ബുക്കിംഗ് ഓണ്‍ലൈനായി പേടിഎം വഴി മാത്രമായിരിക്കും. ടിക്കറ്റ് ബുക്കിങ്ങിനായുള്ള ലിങ്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ വെബ്‌സൈറ്റില്‍ ലഭ്യമാകുന്നതാണ്.

അപ്പര്‍ ചെയര്‍ ടിക്കറ്റുകള്‍ക്ക് 1000 രൂപയും ലോവര്‍ ചെയര്‍ ടിക്കറ്റുകള്‍ക്ക് 2000 രൂപയും സ്‌പെഷ്യല്‍ ചെയര്‍ ടിക്കറ്റുകള്‍ക്ക് 3000 രൂപയും എക്‌സിക്യൂട്ടീവ് പവലിയനില്‍ 5000 രൂപയുമാണ് ടിക്കറ്റ് നിരക്ക് . ഒരാള്‍ക്ക് ഒരു ഇ മെയില്‍ ഐഡിയില്‍ നിന്നും ഒരു മൊബൈല്‍ നമ്പറില്‍ നിന്നും ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാവുന്നതാണ്. വൈകിട്ട് നാല് മുതല്‍ കാണികളെ സ്റ്റേഡിയത്തിനുള്ളിലേയ്ക്ക് പ്രവേശിപ്പിക്കും.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ടാം ട്വന്‍റി 20 കാര്യവട്ടത്ത് നടക്കുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ ആരാധകർ. മത്സരത്തിനായി സ്റ്റേഡിയവും ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയായത്. മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുകയായിരുന്നു.

Readers Comment

Add a Comment