Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:55 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാർ നടപ്പാക്കുന്ന സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരമുള്ള വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു ലക്ഷം രൂപയാണ് സ്വയംതൊഴിൽ പദ്ധതി പ്രകാരം ഒരു തൊഴിലാളിക്ക് വായ്പയായി ലഭിക്കുന്നത്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ  തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളിൽ സൗജന്യമായി ലഭിക്കും. 2020 ജനുവരി 27 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
സർക്കാരിന്റെ 2014-15 വർഷത്തെ മദ്യനയത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനായാണ് സുരക്ഷാ സ്വയം തൊഴിൽ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം അർഹരായ തൊഴിലാളികൾക്ക് 2,50,000 രൂപ ടേം ലോൺ ആയും, 50,000 രൂപ ഗ്രാന്റ്/സബ്‌സിഡി ആയും അനുവദിക്കും. 1,50,000 രൂപ വീതമുള്ള രണ്ട് തുല്യ ഗഡുക്കളായാകും തുക അനുവദിക്കുന്നതാണ്. ഈ തുകയ്ക്ക് 4% വാർഷിക പലിശ ഈടാക്കും.
അഞ്ചു വർഷത്തെ തുല്യ മാസ തവണകളായാണ് വായ്പ തിരിച്ചടയ്‌ക്കേണ്ടത്. ലോൺ തുകയുടെ ആദ്യ ഗഡു കൈപ്പറ്റി ആറു മാസത്തിനുശേഷം തിരിച്ചടവ് തുടങ്ങിയാൽ മതി. തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ 2.5% പിഴപ്പലിശ ഈടാക്കും.
2014-15 വർഷത്തെ മദ്യനയത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടതും, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിലോ, ഇ.പി.എഫ് പദ്ധതിയിലോ അംഗത്വം ഉണ്ടായിരുന്നവരുമായ തൊഴിലാളികൾക്കു മാത്രമേ പദ്ധതിയിൽ അപേക്ഷിക്കാനാകൂ. 2015-ന് ശേഷം എഫ്.എൽ-3, എഫ്.എൽ-11 ലൈസൻസ് ലഭിച്ച ബാർ ഹോട്ടലുകളിൽ വീണ്ടും ജോലി ലഭിച്ച തൊഴിലാളികൾ അർഹരല്ല. വായ്പക്കായി അപേക്ഷിക്കുന്ന തൊഴിലാളികൾ ലോൺ തുകയ്ക്ക് അനുബന്ധമായി ബോണ്ടും, ലോൺ തുക ഉപയോഗിച്ച് ആർജിക്കുന്ന വകകൾ മോർട്ട്‌ഗേജ് ചെയ്ത ബോണ്ടും എക്‌സിക്യൂട്ട് ചെയ്ത് സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ 27/01/2020-വരെ ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർക്ക് സമർപ്പിക്കാവുന്നതാണ്. നിശ്ചിത സമയ പരിധിക്ക് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. ലഭിക്കുന്ന അപേക്ഷകളിൽ ഫെബ്രുവരി 26ന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ 30ന് തുക അനുവദിക്കും.  

Readers Comment

Add a Comment