Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:18 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ  മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന പ്രവാസി നിയമ സഹായ പദ്ധതി  കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു.  നിലവിൽ കുവൈറ്റ്, ഒമാൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സേവനം ബഹറിൻ, അബുദാബി എന്നിവിടങ്ങളിലും ഇപ്പോൾ ലഭ്യമാണ്. മറ്റ് രാജ്യങ്ങളിലും പദ്ധതി ഉടൻ നിലവിൽ വരും.

ബഹറിൻ, അബുദാബി എന്നിവിടങ്ങളിൽ നോർക്ക ലീഗൽ കൺസൾട്ടന്റ്മാരെ നിയമിച്ചിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും, ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകുന്നതാണ് പദ്ധതി. 
ജോലി സംബന്ധമായി വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പദ്ധതിയിൽ നിയമ സഹായം ലഭിക്കും. ഇതിന്റെ ഭാഗമായി കേസുകൾ ഫയൽ ചെയ്യാനുള്ള നിയമ സഹായം, നഷ്ടപരിഹാര-ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികൾ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേർന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികൾക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നൽകുക എന്നിവയാണ് പ്രധാനമായും നൽകുന്നത്.
കേരളത്തിൽ നിന്ന് മധ്യകിഴക്കൻ രാജ്യങ്ങളിലേക്ക് കുടിയേറുന്ന   തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നമാണ് അഞ്ജത മൂലം അന്യനാട്ടിലുണ്ടാകുന്ന കോടതി വ്യവഹാരങ്ങളും മറ്റ് നിയമ കുരുക്കുകളും. ഇന്ത്യൻ പാസ്പോർട്ടും സാധുവായ തൊഴിൽ അല്ലെങ്കിൽ സന്ദർശക വിസയിലുള്ള മലയാളികൾക്കോ അല്ലെങ്കിൽ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വഴിയോ സഹായം തേടാൻ അർഹതയുണ്ട്.

Readers Comment

Add a Comment