Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭവനരഹിതർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് മിഷനിൽ പങ്കാളിത്തരീതിയിൽ ഭവനങ്ങൾ നിർമിക്കാൻ തയാറാകുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് മുൻഗണന നൽകുമെന്ന് ലൈഫ് മിഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ യു.വി. ജോസ് അറിയിച്ചു. വർഷാവസാനത്തോടെ രണ്ട് ലക്ഷം കുടുംബങ്ങളുടെ സ്വന്തം ഭവനമെന്ന സ്വപ്നം യാഥാർത്ഥ്യമാകും. ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വിളിച്ച എറണാകുളം ജില്ലയിലെ ഹൗസിംഗ് ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സാമ്പത്തിക വർഷത്തോടെ ലൈഫ് മിഷന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് മൂന്നാംഘട്ട പ്രവർത്തനങ്ങളിലേക്ക് കടക്കും. ഒന്നേകാൽ ലക്ഷം കുടുംബങ്ങളെയാണ് മൂന്നാം ഘട്ടത്തിൽ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിരിക്കുന്നത്. ലൈഫ് മിഷൻ ഭവനനിർമ്മാണ പദ്ധതി മാത്രമല്ലെന്നും ഒരു കുടുംബത്തെ സ്വന്തം കാലിൽ നിർത്താനുള്ള സംസ്ഥാന സർക്കാരിന്റെ വലിയ ഉദ്യമമാണതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ലക്ഷ്യം മുന്നിൽ കണ്ട് അടുത്ത മാസം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമങ്ങൾ ആരംഭിക്കും. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് അർഹമായ എല്ലാ സർക്കാർ സഹായങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് കുടുംബ സംഗമങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. വീടും സ്ഥലവും ഇല്ലാത്തവർക്ക് ഭവനം ഒരുക്കുന്ന ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ ബഹുനില കെട്ടിടങ്ങളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെങ്കിലും ബന്ധപ്പെട്ട പഞ്ചായത്തുകളിലെ സ്ഥല ലഭ്യതയനുസരിച്ച് ഭവന നിർമ്മാണം പൂർത്തീകരിക്കാമെന്ന് ജോസ് പറഞ്ഞു.

Readers Comment

Add a Comment