Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:27 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ പ്രസിദ്ധീകരണം, ഇലക്‌ട്രോണിക് മാധ്യമം, പരസ്യം, വാർത്താവിഭാഗം, ഫീൽഡ് പബ്‌ളിസിറ്റി, മാധ്യമ നിരീക്ഷണം തുടങ്ങിയ പബ്‌ളിക് റിലേഷൻസിന്റെ വിവിധ മേഖലകളിൽ ആറു മാസത്തെ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം, പബ്‌ളിക് റിലേഷൻസ് എന്നീ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തരബിരുദം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പി. ജി ഡിപ്ലോമ എന്നിവ 2016 ജനുവരി ഒന്നിനു ശേഷം നേടിയ കേരളീയർക്ക് അപേക്ഷിക്കാം. സ്വന്തമായി സ്മാർട്ട് ഫോണും ഇന്റർനെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. വകുപ്പിന്റെ ഡയറക്‌ട്രേറ്റുകളിലും ജില്ലാ ഓഫീസുകളിലുമായാണ് പരിശീലനം. പ്രതിമാസം 5000 രൂപയാണ് സ്‌റ്റൈപ്പന്റ്. അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം നവംബർ 22ന് മുമ്പ് കിട്ടത്തക്ക വിധം ഡയറക്ടർ, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്‌ളോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കവറിന് പുറത്ത് അപ്രന്റീസ്ഷിപ്പ് എന്നു കാണിച്ചിരിക്കണം. അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. 

Readers Comment

Add a Comment