Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളിലും ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ശിശുദിനമായ നാളെ ലഹരിക്കെതിരെയുള്ള ബാഡ്ജ് ധരിക്കും. ലഹരിവര്‍ജ്ജനത്തിലൂടെ ലഹരി മുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ 'വിമുക്തി'യുടെ ''നാളത്തെ കേരളം ലഹരി മുക്ത നവകേരളം'' പരിപാടിയുടെ ഭാഗമായാണിത്. എല്ലാ വിഭാഗം ജനങ്ങളിലും ലഹരി വിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടി നടത്തുന്നത്. മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുളള നിയമവിരുദ്ധ ലഹരിപദാര്‍ത്ഥങ്ങളുടെ വിപണനത്തിനും ഉപയോഗത്തിനുമെതിരായ ശക്തമായ ബോധവല്‍ക്കരണ പരിപാടികളാണ് വിമുക്തി സംഘടിപ്പിച്ചു വരുന്നത്.
30.82°C








