Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:16 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക്   മെയിന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിലേക്ക് +2, ഐ റ്റി ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ് വെയർ നെറ്റ് വർക്ക് , ലാപ്ടോപ് റിപെയർ, ഐ ഒ റ്റി, സി സി റ്റി വി ക്യാമറ ആന്റ് മൊബൈൽ ടെക്നോളജി മേഖലയിലാണ് പരിശീലനം നൽകുക. 

ആനിമേഷൻ, മൾട്ടിമീഡിയ കോഴ്സുകളായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റൽ ഫിലിംമേക്കിംഗ്, ഡിപ്ലോമ ഇൻ 3 ഡി ആനിമേഷൻ വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡൈനാമിക്സ് ആന്റ് വി. എഫ്. എക്‌സ്, വെബ് ഡിസൈൻ, അഡ്വാൻസ്ഡ് ഗ്രാഫിക് സിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സുകളിലും അപേക്ഷ ക്ഷണിച്ചു. എസ്. എസ്. എൽ. സി./പ്ലസ്ടു/ ഐ.റ്റി. ഐ./വി. എച്ച്. എസ്. ഇ./ ഡിഗ്രി/ ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ്ഡ് സെന്ററിൽ   നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം.  ksg.keltron.in   ലും അപേക്ഷ ഫോം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. 

Readers Comment

Add a Comment