Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:55 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉപതിരഞ്ഞെടുപ്പ് സമയത്ത് കൃത്യമായിരുന്ന കുടിവെള്ളം തിര‍ഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുടങ്ങിയതായി മനുഷ്യാവകാശകമ്മീഷനിൽ പരാതി. തിരുവനന്തപുരം നന്തൻകോട് കനകന​ഗർ സ്വദേശികളാണ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്. ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജീനിയറോട്നാല് ആഴ്ചയ്ക്കകം മറുപടി നൽകണമെന്ന് മനുഷ്യാവകാശകമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. കനകന​ഗർ നിവാസികളെ പ്രതിനിധീകരിച്ച് എസ്. എസ്. അരുൺകുമാറാണ് പരാതി നൽകിയത്. കനകന​ഗറിലെ രണ്ട് ഫ്ളാറ്റുകളിലേയ്ക്ക് വെള്ളം വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് കുടിവെള്ളം മുട്ടിയതെന്ന് അരുൺകുമാറിന്റെ പരാതിയിൽ പറയുന്നു. കുടിവെള്ളം ലഭിക്കാത്തതിനെപ്പറ്റി ന​ഗരസഭ കൗൺസിലറോട് പരാതി പറ‍ഞ്ഞപ്പോൾ ന​ഗരസഭയല്ല കുടിവെള്ളം എത്തിക്കുന്നതെന്നായിരുന്നു കൗൺസിലറുടെ മറുപടിയെന്നും പരാതിയിൽ പറയുന്നു.

Readers Comment

Add a Comment