Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:16 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: മെട്രോ നഗരങ്ങളിലും ഹൈടെക് സിറ്റികളിലും ഉള്ളതു പോലെ സംസ്ഥാനത്തു പബ്ബുകൾ ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രമുഖ ടിവി പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെപ്പോലെയുള്ളവർക്ക് ജോലി കഴിഞ്ഞ് അൽപം ഉല്ലസിക്കണമെന്ന് തോന്നിയാൽ അതിനു സൗകര്യമില്ലെന്നു പരാതിയുണ്ട്.മദ്യവിമുക്തിക്കുള്ള പ്രവർത്തനം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിവറേജസ് കോർപറേഷനിൽ മികച്ച സൗകര്യം ഒരുക്കണമെന്ന ആവശ്യത്തോടും അദ്ദേഹം അനുകൂലമായി പ്രതികരിച്ചു. ആളുകൾ ക്യൂ നിന്നു പ്രയാസപ്പെടുന്നത് ഒഴിവാക്കാനും നല്ല രീതിയിൽ സജ്ജീകരിച്ച കടകളിൽ നിന്നു സാധനങ്ങൾ നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരാനുമായിരുന്നു നിർദേശം. അതും ആലോചിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Readers Comment

Add a Comment