Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:28 am
  • 10th August, 2026
  • Overcast Clouds
22.92°C22.92°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആകാശത്ത് വിസ്മയക്കാഴ്ചയായി പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ബുധൻ വീണ്ടും സൂര്യനെ മറികടക്കുന്നു . 2032ൽ മാത്രമേ ഇനി ഈ പ്രതിഭാസം നടക്കുകയുള്ളു.ബുധൻ സൂര്യനെ മറികടക്കുമെങ്കിലും സൂര്യഗ്രഹണം പോലെ സൂര്യനെ മുഴുവനായി മറയ്ക്കാൻ ഈ പ്രതിഭാസത്തിനാകില്ല. ഗ്രഹണമല്ല, മറിച്ച് ട്രാൻസിറ്റാണ് ഇന്ന് നടക്കുക. കിഴക്കൻ പ്രദേശങ്ങളിൽ സൂര്യോദയത്തിന് തൊട്ടുപിന്നാലെ ഇത് കാണാൻ സാധിക്കും. പശ്ചിമ മേഖലയിൽ സൂര്യൻ ഉദിച്ചുവരുമ്പൊഴേക്കും ട്രാൻസിറ്റ് പകുതിവഴിയായി കാണും. ഈസ്റ്റേൺ സമയപ്രകാരം ഉച്ചയ്ക്ക് ഒരു മണിയോടെ ട്രാൻസിറ്റ് പൂർണമാകും.

സൂര്യന് കുറുകെ കറുത്ത പൊട്ട് പോലെയാണ് ട്രാൻസിറ്റ്. എന്നാൽ ഇവ തീരെ ചെറുതായതുകൊണ്ട് തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. ടെലിസ്‌കോപ്പ് ഉപയോഗിച്ച് മാത്രമേ കാണാൻ സാധിക്കുകയുള്ളു.
യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ സൂര്യാസ്തമന സമയത്താണ് ട്രാൻസിറ്റ് നടക്കുക. സൗത്ത് അമേരിക്ക, കിഴക്കൻ യുഎസ്/കാനഡ എന്നിവിടങ്ങളിൽ പകലാണ് ട്രാൻസിറ്റ് നടക്കുക. പസിഫിക്ക് കോസ്റ്റിൽ സൂര്യാസ്തമന സമയത്താണ് ട്രാൻസിറ്റ്. ഓസ്‌ട്രേലിയ, സൗത്ത് ഏഷ്യ, ചൈന, കൊറിയ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങൾ, ഇവിടെയൊന്നും ട്രാൻസിറ്റ് ദൃശ്യമാകില്ല.നവംബർ 13, 2032 ലാണ് അടുത്ത മെർക്കുറി ട്രാൻസിറ്റ് നടക്കുക.

Readers Comment

Add a Comment