Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊരട്ടി: രക്തത്തില്‍ ഓക്‌സിജന്‍ ഇല്ലാത്ത അപൂര്‍വരോഗത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ നവജാതശിശുവിന്റെ ജീവന് തുണയായി ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഇടപെടല്‍. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വിഷമിച്ച മാതാപിതാക്കള്‍ക്ക് 'ഹൃദ്യം' പദ്ധതിയുടെ ആനുകൂല്യം മന്ത്രിയുടെ ഇടപെടലിലൂടെ ലഭ്യമാക്കി.നവംബര്‍ ഒന്നിനാണു കുട്ടി ജനിച്ചത്. കൊരട്ടി മംഗലശ്ശേരി വൈശാഖ്-രഞ്ജിനി ദമ്പതിമാരുടെ കുഞ്ഞിനാണ് അപൂര്‍വരോഗം ശ്രദ്ധയില്‍പ്പെട്ടത്. അഞ്ചുലക്ഷം രൂപയോളമാണ് ഈ ശസ്ത്രക്രിയക്ക് വേണ്ടിയിരുന്നത്.ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആരോഗ്യനില സാധാരണ സ്ഥിതിയിലാക്കാമെന്ന ഡോക്ടര്‍മാരുടെ ഉറപ്പിനെത്തുടര്‍ന്ന്, ഇവരുടെ സാമ്പത്തികപ്രതിസന്ധി ജില്ലാ പഞ്ചായത്തംഗം കെ.ആര്‍. സുമേഷ്, ബി.ഡി. ദേവസി എം.എല്‍.എ.യെ അറിയിക്കുകയായിരുന്നു.

Readers Comment

Add a Comment